സാക്ഷ്യങ്ങൾ

1008 മെഴുകുതിരികൾ

കുടവെച്ചൂർ മുത്തിയുടെ ദേവാലയത്തിൽ ഏകദേശം അരകിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന പുരാതന ബ്രാഹ്മണകുടുംബമായ കടമാട്ടുമഠത്തിൽ ശ്രീ.എ. ശേഷയ്യരുടെ മകന് സുരേഷാണ് ഞാൻ. പത്ത് വർഷം മുമ്പ് എനിക്ക് അർജുൻ എന്ന്പേരുള്ള മകൻ ജനിച്ചു. ജന്മനാതന്നെ കിഡ്ണി സമ്പന്ധമായ രോഗം മൂലം മൂത്ര തടസം അനുഭവപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സക്കായി എറണാകുളത്തുള്ള സ്പെഷിലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കുശേഷം നാല് ഓപ്പറേഷനുകൾ വേണ്ടിവരുമെന്നും പ്രസ്തുത ഓപ്പറേഷൻ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും ചെലവാകുമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഞാന് കുടവെച്ചൂർ മുത്തിയെ ധ്യാനിച്ച് മനസ്സില് പറഞ്ഞു മാതാവേ ഞാന് ജോലി ചെയ്തുസന്പാദിക്കുന്ന പണം മുഴുവൻ ഇങ്ങനെ ചിലവായി തിരുകയാണല്ലോ. എന്റെ മകനെ കാക്കണമേ. അമ്മയ്ക്ക് ഞാന് 1008 മെഴുകുതിരികൾ കത്തിച്ചുകൊള്ളാം നേർച്ച നിറവേറ്റുവാനായി ദേവാലയത്തിൽ എത്തി തിരികൾ കത്തിച്ചുതുടങ്ങി. നാല് തിരി കത്തിച്ചുകഴിയുന്പോൾ രണ്ടെങ്കിലും അണയുന്ന അനുഭമായിരുന്നു. ഞാന് തിരിഞ്ഞുനോക്കുന്പോൾ എന്റെ അടുത്ത് തൂവെള്ള വസ്ത്രം ധരിച്ചു ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു ബാലിക നില്ക്കുന്നത് ഞാന് കണ്ടു. എന്നോട്, മെഴുകുതിരി കത്തിക്കുകയാണോ, ഞാനും കൂടി കത്തിച്ചുകൊള്ളട്ടെയെന്ന് ചോദിച്ചു. ഞാന് സമ്മതം മൂളി. പെട്ടന്ന് 1008 മെഴുകുതിരികൾ കത്തിരിയിരിക്കുന്നതായി കണ്ടു. ബാലിക അപ്രത്യക്ഷയാവുകയും ചെയ്തു. അധികം താമസിയാതെ എന്റെ മകന്റെ ഓപ്പറേഷന് വിജയപ്രദമായി നടക്കുകയും ഒന്നേകാല് ലക്ഷം രൂപയോളം ചിലവാകുമെന്ന് പറഞ്ഞ ഓപ്പറേഷൻ കേവലം മുപ്പതിനായിരം രൂപമാത്രമേ ചിലവാകുകയും ചെയ്തൊള്ളു. എന്റെ കുട്ടി ഇപ്പോൾ നല്ല ആരോഗ്യവാനായി പഠിക്കുന്നു.മുത്തിയമ്മയെ ധ്യാനിച്ച് ഉറങ്ങുമ്പോൾ അമ്മയുടെ ദർശനം പലപ്പോഴും ലഭിക്കാറുണ്ട്. മുത്തിയമ്മേ നന്ദി.

സുരേഷ് കടമാട്ടുമഠം, കുടവെച്ചൂർ

മുത്തിയമ്മ കനിഞ്ഞപ്പോൾ

പത്ത് വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യക്ക് ആമവാതം പിടിപ്പെട്ട് ശരീരം തളർന്നു. ദീർഘനാൾ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആമവാതം പുർണ്ണമായും മാറില്ല എന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. ഈ അവസരത്തിൽ ഞാൻ വെച്ചൂർ മുത്തിയുടെ സന്നിധിയിൽ ചെന്ന് എന്റെ ഭാര്യക്ക് സൗഖ്യം നൾകണമെന്ന് യാചിച്ച് പ്രാർത്ഥിച്ചു.

ഭാര്യയുടെ രോഗം മാറിയാൽ ആദ്യം വെച്ചൂർ മുത്തിയുടെ നടയിൽ വന്ന് വിളക്ക് തെളിയിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. വത്സലമക്കളുടെ കണ്ണുനീർകാണുന്ന അമ്മ എന്റെ ഭാര്യക്ക് അത്ഭുതകരമായ രോഗസൗഖ്യം നൾകി ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോൾ എട്ടുവർഷമായി എന്റെ ഭാര്യപൂർണ്ണ ആരോഗ്യവതിയായിരിക്കുന്നു. മുത്തിയമ്മയോടുള്ള നന്ദിസൂചകമായി ഞങ്ങൾ എല്ലാ വർഷവും ക്രിസ്തുമസ് രാത്രിയിൽ പള്ളി നടമുതൽ കല്ക്കുരിശുവരെയുള്ള സ്ഥലത്ത് 4000ത്തോളം ദീപങ്ങൾ തെളിയിക്കുന്നു.

രാജൻ ഇത്തിപ്പറമ്പിൽ, കുടവെച്ചൂർ.

മാതാവ് കണ്ടെത്തിയ ജീവിതപങ്കാളി

എന്റെ അപ്പച്ചന് അഡ്വക്കേറ്റ്, അമ്മ ടീച്ചറാണ്. ഞാൻ എം. കോം വരെ പഠിച്ചു. എനിക്ക് ആവശ്യത്തിന് സൗന്ദര്യവും മറ്റെല്ലാ കഴിവുകളും ദൈവം നൾകിയിട്ട്. എന്റെ വിവാഹത്തിനാവശ്യമായ പണത്തേക്കാളേറെ എന്റെ മാതാപിതാക്കൾ ബാങ്കിൽ നിക്ഷേപിച്ചു. പല വിവാഹാലോചനകൾ വന്നെങ്കിലും വിവാഹം നടന്നില്ല. നിരാശപ്പെട്ട് നടക്കുമ്പോൾ കുടവെച്ചൂർ മുത്തിയെക്കുറിച്ച് കേൾക്കാനിടയായി. അമ്മയുടെ ദേവാലയത്തിൽ പോയി ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന ഒരു മകനെ അമ്മ എനിക്ക് ജീവിത പങ്കാളിയായി നൾകിയെന്നുമാത്രമല്ല അബുദാബിയിൽ എനിക്കൊരു ജോലി ശരിയാക്കി തരുകയും ഭർത്താവിനൊടൊത്ത് അബുദാബിയിൽ താമസിക്കുവാൻ സാധിക്കുകയും ചെയ്തു. അമ്മയ്ക്ക് കൂപ്പുകരങ്ങളോടെ,

ക്രിസ്റ്റീന റോസ്, എറണാകുളം.

അമ്മ സ്പർശിച്ചു

രണ്ടു വർഷം മുന്പ് എന്റെ വൻകുടലിൽ മാരകമായ ട്യൂമർ കണ്ടെത്തി ചികിത്സ ആരംഭിച്ചു. എന്നാൽ ഫലമുണ്ടായില്ല. വലിയ ഓപ്പറേഷൻ നിർദ്ദേശിക്കപ്പെട്ടെങ്കിലും ഓപ്പറേഷന് ശേഷമുള്ള അപകടാവസ്ഥയെക്കുറിച്ച് ഡോക്ടർമാരിൽ ഭിന്നാഭിപ്രായവുമായി. മാതാവിന്റെ നിയോഗത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും പതിവായി നൊവേന ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു. അതിനെ തുടർന്ന് ഒരു വർഷത്തിനു ശേഷം ഓപ്പറേഷൻ വിജയകരമായി നടക്കുകയും ഇപ്പോൾ കീമോതെറാപ്പിക്കുശേഷം പൂർണ്ണ ആരോഗ്യവാനായി ജീവിക്കുന്നു. അമ്മേ ഈ മകനെ സുഖപ്പെടുത്തിയതിന് നന്ദി.

വർഗീസ് ഉഴുത്താൽ, കുടവെച്ചൂർ.

പരിശുദ്ധ മാതാവ് കുട്ടിയെ കൈ പിടിച്ചു നടത്തി

ഞാനും എന്റെ സഹോദരിയും കുഞ്ഞുനാൾ മുതല് പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ വളർന്നവരാണ്. എന്റെ സഹോദരിയുടെ കുട്ടി ഓടിനടന്നു കളിക്കേ പ്രായമായിരുന്നിട്ടും നടക്കുവാൻ കഴിവില്ലാതെ ക്ലേശിക്കുകയായിരുന്നു. കണ്ണീരോടെ പ്രാർത്ഥിക്കുകയും മാതാവിന് നേർച്ച കാഴ്ചകൾ സമർപ്പിച്ച് അടിമ വയ്ക്കുകയും ചെയ്തുപോന്നു. തിരുനാളിന് അടിമവച്ച് കുട്ടിയോടൊത്ത് പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദക്ഷണം തിരിച്ചെത്തിയപ്പോൾ കുട്ടി അത്ഭുതകരമായി ദേവാലയത്തിൽ ഓടിനടക്കുകയും മാതാപിതാക്കളോടൊത്ത് ഭവനത്തിലേക്ക് നടന്നു പോവുകയും ചെയ്തു. മാതാവിന് സ്തുതി.

ത്രേസ്യാമ്മ ഔസേപ്പ്.

മുത്തിയമ്മ തന്ന ജോലി

ഞാൻ സാമാന്യം വിദ്യാഭ്യാസമുള്ള വ്യക്തിയും അതിനനുസൃതമായി ഉന്നത ജോലിയുമുള്ളവനുമായിരുന്നു. എന്റെ ഒരു ബന്ധു കുവൈറ്റിൽ എനിക്കുവേണ്ടി ജോലിക്ക് ശ്രമിച്ചു. വീസാ ലഭിച്ചെങ്കിലും ഒടുവിൽ ഗവണ്മെന്റെ് നിരോധിച്ചു. വീണ്ടും പരിശ്രമിച്ചു. ആറുമാസത്തിനുശേഷം ഇതുനന്നെ ആവർത്തിക്കപ്പെട്ടു. ഒടുവിൽ ജോലിതന്നെ വേണ്ടെന്നു വച്ചു. ഈ സമയത്ത് കുടവെച്ചൂർ മുത്തിയെക്കുറിച്ച് കേൾക്കാനിടയായി. കുടുതുറന്ന് കുർബാന ചൊല്ലിച്ചു. ഞാന് അപേക്ഷിച്ച ജോലി അമ്മ എനിക്കു നേടിതന്നു.

അമ്മ - നന്ദിയുടെ നറുമലരുകൾ

റെനീഷ്, കൊച്ചി.