മദ്ധ്യസ്ഥ പ്രാർത്ഥന
കുടവെച്ചൂർ മുത്തി വത്സല മാതാവേ, അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു/ വിശ്വാസത്തിൻറെയും വിശുദ്ധിയുടെയും/ നിറകുടമായ അമ്മേ/ ദൈവാത്മാവിന്റെ പ്രചോദനങ്ങളോട്/ സഹകരിച്ച്/ സകലരേയും സ്നേഹിക്കുവാനും/ ശുശ്രൂഷിക്കുവാനുമുള്ള വരം നല്കേണമെ/ വചനം ഹൃദയത്തിൽ സ്വീകരിച്ച്/ ഈശോയ്ക്ക് ജന്മം നല്കിയ പരിശുദ്ധ അമ്മേ/ വചനത്തിനനുയോജ്യമായ/ ജീവിതം നയിക്കുവാൻ/ ഞങ്ങളെ അനുഗ്രഹിക്കേണമേ/ കാനായിലെ കല്യാണ വിരുന്നിൽ/ ഈശോയുടെ/ അത്ഭുതകരമായ/ സഹായം വെളിപ്പെടുത്തിയ മാതാവേ/ ജീവിതത്തിലെ വിഷമസന്ധികളിൽ/ഈശോയിലേക്ക് തിരിയുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ/ തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ മറിയമേ / ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു/ വിശ്വാസത്തോടും പ്രാർത്ഥനാ ചൈതന്യത്തോടും/ ത്യാഗ മനോഭാവത്തോടുംകൂടെ നല്ലൊരു കുടുംബജീവിതം നയിക്കുവാൻ/ ഞങ്ങളെ പ്രാപ്തരാക്കേണമേ/ പാപികളുടെ സങ്കേതമായ മറിയമേ/ ശാരീരികവും മാനസികവുമായ/ എല്ലാ രോഗങ്ങളിൽ നിന്നും / അപകടങ്ങളിൽ നിന്നും/ ഞങ്ങളെ കാത്തുകൊള്ളണമേ/ ഞങ്ങളുടെ സംരക്ഷകയായ വെച്ചൂർ മുത്തിയമ്മേ/ അമ്മയുടെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുവാനായി/ ഇവിടെ എത്തിച്ചേരുന്ന/ നാനാ ജാതി മതസ്ഥരായ/ എല്ലാ തീർത്ഥാടകരെയും / അങ്ങേയ്ക്ക് അടിമവച്ച് സമർപ്പിച്ചിട്ടുള്ള/ ഏവരേയും അനുഗ്രഹിക്കേണമേ/ ഞങ്ങൾക്കുവേണ്ടി/ നിത്യവും
പ്രാർത്ഥിക്കുന്ന/ പരിശുദ്ധ അമ്മേ/ ആഴമായ വിശ്വാസത്തൊടെ/ ഞങ്ങളർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും/ (പ്രത്യേക നിയോഗം പറയുക) അങ്ങേ തിരു:കുമാരനു സമർപ്പിച്ച/ അവിടുത്തെ അനുഗ്രഹം/ ഞങ്ങൾക്ക് നേടിത്തരണമെ/ ഞങ്ങളും അങ്ങയെപ്പോലെ ജീവിച്ച്/ സ്വർഗ്ഗത്തിൽ അങ്ങേയോടും/ സകല വിശുദ്ധരോടും/ മാലാഖമാരോടും കൂടെ/ സ്വർഗ്ഗീയ പിതാവിനെ/നിത്യം വാഴ്ത്തി സ്തുതിക്കുവാൻ/ ഇടയാക്കണമേ.
ആമ്മേന്.