ഇടവക
കുടവെച്ചൂർ പള്ളിയിൽ ഇന്ന് 500 ൽപരം കുടുംബങ്ങൾ ഉണ്ട്. ഈ കുടുംബങ്ങൾ 15 കുടുംബയൂണിറ്റുകളായി പ്രവർത്തിക്കുന്നു.
സ്ഥാപനങ്ങൾ
- സെന്റ് മൈക്കിൾസ് നഴ്സറി സ്കൂൾ
- സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്ക്കൂൾ
കുരിശുപള്ളികൾ
- പരി. അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി
- വി.യൗസേപ്പിതാവിന്റെ കുരിശുപള്ളി
സന്യാസിനി സമൂഹങ്ങൾ
- ആരാധനാ മഠം (എസ്. എ. ബി. എസ്)
- നസ്റത്ത് സിസ്റ്റേഴ്സ് (സി. എസ്.എന്)
- നല്ലിടയന്റെ (ഫാൻസിസ്കന് ദാസികൾ (എഫ്. എച്ച്. ജി. എസ്)
ഭക്തസംഘടനകൾ
- പരിശുദ്ധ അമ്മയുടെ ദർശന സമൂഹം
- എ.കെ.സി.സി.
- സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി.
- ഡി. സി. എം. എസ്
- മാതൃസംഘം
- സി.എൽ. സി
- തിരു ബാലസഖ്യം
- മരിയൻ ചാരിറ്റബിൾ സൊസൈറ്റി.
വളരെ പുരാതന ദേവാലയങ്ങളിൽ മാത്രം കാണാവുന്ന പല സവിശേഷതകളും ഈ പള്ളിയിലുണ്ട്.
ആറു നൂറ്റാണ്ടുകാലത്തോളം പാരമ്പര്യമുള്ള കുടവെച്ചൂർ പള്ളി ഇന്നു കാണൂന്ന നിലയിൽ എത്തിക്കുന്നതിന് ചോരയും നീരും കൊടുത്ത പൂർവ്വീകരെ നന്ദിയോടെ സ്മരിക്കുന്നു. കുടവെച്ചൂർ മുത്തിയുടം മക്കളാണെന്ന് പറയുന്നതിൽ ഒരോരുത്തരും അഭിമാനം കൊളളുന്നു. മതസൗഹാർദ്ദത്തിനും പരസ്പര സാഹോദര്യത്തിനും ഉന്നൽ നല്ക്കിയിട്ടുള്ള ഈ ദേവാലയം ഇന്ന് വെച്ചൂർ നിവാസികൾക്കുമാത്രമല്ല നാനാജാതി മതസ്ഥരായ ആയിരങ്ങൾക്ക് താങ്ങും തണലുമാണ്.
അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്ത പരിശുദ്ധയമ്മയുടെ സംരക്ഷണത്തിന് നമ്മെയോരോരുത്തരെയും നമുക്ക് സമർപ്പിക്കാം. സ്വന്തം കുഞ്ഞിനെ എന്ന പോലെ നമ്മെ ഓരൊരുത്തരെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മ നമുക്ക് എന്നും മധ്യസ്ഥയായിരിക്കട്ടെ.
കുടവെച്ചൂർ പള്ളി -ചരിത്രമുഹൂര്ത്തങ്ങൾ
- 1463 - പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിതമായി.
- 1599 - ഉദയം പേരൂർ സുനഹദോസിൽ ഈ ദേവാലയത്തിൽ നിന്നും പ്രധിനിധികൾ പങ്കെടുത്തു.
- 1601 - കുടവെച്ചൂർ പള്ളി കൊടുങ്ങല്ലൂർ രൂപതയുടെ ഭാഗമായി.
- 1806 - ചാവറയച്ചനെ ഈ ദേവാലയത്തില് മാതാവിന് അടിമയിരുത്തി.
- 1822 - ദർശന സമൂഹത്തിന്റെ ആരംഭം. ജൂലൈ 16, കർമ്മലമാതാവിന്റെ തിരുനാളിൽ നിന്നും സെപ്റ്റംബർ 8 മാതാവിന്റെ പിറവിതിരുനാൾ പ്രധാന തിരുനാളായി മാറ്റി.
- 1864 - ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം. ചാവറകുര്യാക്കോസ് ഏലിയസച്ചൻ നിർവ്വഹിച്ചു.
- 1868 - ദേവാലയം കൂദാശചെയ്തു.
- 1896 - കുടവെച്ചൂർ പള്ളി ഏറണാകുളം രൂപതയുടെ ഭാഗമായി.
- 1963 - പള്ളിയുടെ 500-ാം വാര്ഷികം ആഘോഷിച്ചു.
- 1996 - മരിയൻ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു.
- 2005 - ദേവാലയത്തിന്റെ പുനരുദ്ധാരണം.
ടൂറിസവും വെച്ചൂർ പള്ളിയും
ചരിത്രസ്മരണകളുറങ്ങുന്ന കുടവെച്ചൂർ പള്ളിയുടെ മുന്ഭാഗത്ത്, ലോകപ്രസിദ്ധമായ തണ്ണീര്ത്തടങ്ങളില് ഒന്നായ നേമ്പനാട്ട് കായലാണ്. ഭൂമിശാസ്ത്രപരമായി തെക്ക് ആലപ്പുഴയും വടക്ക് അവിക്കോടുമായി വ്യാപിച്ചുകിടക്കുന്ന 96.5 കി.മി. ജലസഞ്ചയമാണിത്. കായലിലെ ഓരോ പ്രദേശങ്ങളും കൊച്ചികായൽ വൈക്കം കായൽ എന്നിങ്ങനെ അറിയപ്പെടുന്നു. വേമ്പനാട്ടുകായൽ തണ്ണീർമുക്കം മുതൽ ആലപ്പുഴവരെയാണ്. പ്രധാനപ്പെട്ട നാലു നദികളായ മീനച്ചിൽ, മണിമല, പമ്പാ, അച്ചൻകോവിൽ എന്നിവ വേമ്പാനാട്ടുകായലിൽ പതിക്കുന്നു. കായലിന് 8 കി.മി വീതിയും 3-8 മി. വരെ ആഴവുമുണ്ട്. പാതിരാമണൽ സ്ഥിതി ചെയ്യുന്നത് പടിഞ്ഞാറ് മുഹമ്മയ്ക്കും കിഴക്ക് കവണാറ്റിൻ കരയ്ക്കുമിടയക്കാണ്. ഇതിന്റെ തെക്കുഭാഗം കൃഷിഭൂമിയാണ്.
പഴയകാലത്ത് വളരെ തിരക്കുള്ള പ്രശസ്തമായ ജലപാതകളായിരുന്നു വൈക്കം-ആലപ്പുഴ കോട്ടയം-മാന്നാനം, എന്നിവ, കൊപ്രയും കയറുമായി ചങ്ങനാശേരി, ആലപ്പുഴ പ്രദേശങ്ങളിലേക്ക് പോയിരുന്ന കെട്ടുവള്ളങ്ങൾ ഉണക്കമീനും പലവ്യഞ്ജനവുമായി ഈ ജലപാതയിലൂടെ തിരിച്ചുവരുന്ന കാഴ്ച ഏവരുടെയും കണ്ണിന് കുളിർമ്മയേകുന്ന ഒന്നാണ്.
പ്രകൃതിദത്തമായ കായലിന്റെ പ്രത്യേകതകൊണ്ട് ജൈവ വൈവിധ്യമുള്ള പ്രദേശങ്ങളും മറ്റു അനുബന്ധസ്ഥലങ്ങളും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. പാതിരാമണൽ, കുമരകം ടൂറിസ്റ്റ് കോംപ്ലക്സ്, കുമരകം നെല്വയൽ, വേമ്പാനാട്ട് കായൽ, കൈപ്പുഴമുട്ട് , തണ്ണീർമുക്കം ബണ്ട്, വെച്ചൂർ കായൽ, പുത്തൻകായൽ എന്നിവ പ്രത്യേകം എടുത്തുപറയേണ്ടതാണ്. കേരളത്തിൽ തന്നെ തട്ടേക്കാട് കഴിഞ്ഞാൽ ഏറ്റവുമധികം ദേശാടനപക്ഷികൾ എത്തുന്നത് ഈ പ്രദേശത്താണ്. ഹെന്റി വേക്കർ സായിപ്പ് ഈ നാടിന് നൾകിയ മഹത്തായ സഭാവനയാണ് നാച്വറൽ വേഡ് സാങ്ച്വറി (Natural bird santuary)
ഈ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ബോട്ടിങ്ങാണ്, ചെറുതും വലുതമായ സാധാരണ വള്ളങ്ങൾ, സ്പീഡ് ലാഞ്ച്, വൈവിധ്യങ്ങളായ ഹൗസ് ബോട്ടുകൾ (കെട്ടുവള്ളങ്ങൾ) എന്നിവ സഞ്ചാരത്തിനുവേണ്ടി ഉപയോഗിക്കുന്നു. ആധുനിക രീതിയുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ ഹോം സ്റ്റേ എന്നിവ ലഭ്യമാണ്.
സെപ്റ്റംബർ ഒന്നുമുതൽ പതിനഞ്ചുവരെ ഈ പ്രദേശത്തിന്റെ പ്രദേശിക ഉത്സവമായ, കുടവെച്ചൂർ മുത്തിയുടെ തിരുനാളാഘോഷങ്ങളാണ്. ദേവാലയത്തിലെ മാതാവിന്റെ അത്ഭുതചിത്രം, വിദേശ നിർമ്മിതങ്ങളായ പള്ളിമണികൾ കൽക്കുരിശ്, വ്യത്യസ്ഥങ്ങളായ ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കാഴ്ചകളാണ്. മാതാവിന് അടിമവെയ്ക്കാനും, കൂടുതുറന്ന് കുർബാനയർപ്പിക്കുവാനും, കൊഴുക്കോട്ട നേർച്ച നടത്തുവാനും തിരുനാൾ ദിനങ്ങളിലെന്നപോലെ തന്നെ മറ്റു ദിവസങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിനും വർണ്ണത്തിനും, ഭാഷയ്ക്കും, കടലിനും അതീതമായി ദൈവമക്കൾ അമ്മയുടെ സന്നിധിയിലേക്ക് എത്തുന്നു.